ആഹാരം


 പഠിത്തം കഴിഞ്ഞ് ആദ്യം ജോലി കിട്ടിയത് ഗുജറാത്തില്‍ ഉളള ഒരു ഷിപ്പിങ്  കബനിയില്‍ ആണ് , ഇവിടെ നിന്ന് മുന്ന് ദിവസത്തില്‍ അധികം ട്രെയിനില്‍ യാത്ര ചെയ്യണം അതും കൊങ്കണ്‍ വഴി ആണ് യാത്ര . വീട്ടില്‍ നിന്നു പൊതി കെട്ടി തന്ന  ഭക്ഷണം ആദ്യ ദിവസം തന്നെ തീര്‍ന്നു ,പിന്നെ ആശ്രയം റെയില്‍വേ കാറ്ററിങ് സര്‍വീസുകാര്‍ കൊണ്ടു തരുന്ന ഭക്ഷണം മാത്രം ആയി 



ആദ്യ ദിവസങ്ങളില്‍ മുട്ട ബിരിയാണി , എനിക്കു അതു വല്ലാതേ ഇഷ്ടപ്പെട്ടു . ട്രെയിനിലെ ആ ആബിയന്‍സില്‍ കഴിക്കുബോള്‍ വല്ലാതെ ഇഷ്ടം  ആയി . പിന്നെ പലതരം ഫുഡ് ഞങ്ങള്‍ ട്രൈ ചെയ്തു . അതില്‍ ഒട്ടും എനിക്കു ഇഷ്ടം ആകാതെ ഇരുന്ന ഒരു ഫുഡ് ആണ് വടാ പാവ് , അതു കഴിച്ചതു മുതല്‍ വയറ്റില്‍ എന്തോ പ്രളയം സംഭവിക്കുന്നതു പോലെ ആയിരുന്നു ..പിന്നിട് പച്ച വെളളം മാത്രം ആയി ആശ്രയം 




അങ്ങനെ ഗുജറാത്തില്‍ ഞങ്ങള്‍ ട്രെയിന്‍ ഇറങ്ങി , ഗാന്ധിയുടെ നാട് , കേരളം പോലെ ഒന്നും അല്ല ഒരു വ്യത്തിയും ഇല്ല , എല്ലായിടത്തും പാന്‍മസാല ചവച്ചു മുറക്കി തുപ്പി നടക്കുന്ന മനുഷ്യരേ കാണാം . വിശപ്പിന്‍റെ വിളി വരുന്നു ആഹാരം കഴിച്ചിട്ടു യാത്ര തുടരാം 



റോട്ടിയും പരിപ്പു കറിയും , റോട്ടി എന്നൂ പറഞ്ഞാല്‍ അമ്മയുണ്ടാക്കുന്ന ഒറോട്ടി പോലേ ഒരു സാധനം , കുടെ കടിക്കാന്‍ പച്ചമുളക് മേശപുറത്ത് ഉണ്ട് , ആ പരിപ്പ് കറി കണ്ടാല്‍ തന്നെ വയറു ഇളകും അത്രക്കും നല്ലത് ആയിരുന്നു 

അന്ന് രാത്രി ഞങ്ങള്‍ പുറത്ത് പോയി ചൈനിസ് ഫുഡ് കഴിക്കാം എന്നു തീരുമാനിച്ചു , ഒരു ഫ്രൈഡ് റൈസ് ഓഡര്‍ ചെയ്തു . ഫ്രൈഡ് ആണ് പറഞ്ഞത് അവര് അതു പുകച്ചു തന്നു . 

ആതോടു കൂടി പുറത്തു നിന്ന് ഉളള ആഹാരം മതി ആക്കി . സ്വയം കുക്ക്  ചെയ്തു കഴിക്കാം  എന്നു തീരുമാനം ആയി 



അങ്ങനെ ഒരു മണ്ണ്എണ്ണ വാങ്ങി ,തിരിയുളളള  സ്റ്റവ് , ശരിക്കു എങ്ങനെ ആണ് ഇത് ഉപയോഗിക്കേണ്ടത് എന്ന് ആര്‍ക്കും അറിയുക പോലും ഇല്ല , ഒടുവില്‍ ഏങ്ങനയോ കത്തിച്ചു , അടുത്തത് ചോറ് വെയ്ക്കണം ,എത്ര ഗ്ലാസ് വെളളം വേണം , എത്ര ഗ്ലാസ് അരി വേണം , എത്ര സമയം വേകണം ആര്‍ക്കും അറിയുക ഇല്ല ,ഒടുവില്‍ ഒരു കണക്കിനു അരി ഇട്ടു, അരി പച്ചരി ആയിരുന്നു . വെന്തു വന്നപ്പോള്‍ പായസം പോലേ  ആയി , കറി ഉണ്ടാക്കാന്‍ ഒന്നും തോന്നിയില്ല , വീട്ടില്‍ നിന്നു കൊണ്ടു വന്ന അച്ചാറുകള്‍ ഒക്കെ വെച്ചു ആ കഞ്ഞി കുടിച്ചു , അങ്ങനെ ജീവിതത്തിലെ ആദ്യത്തേ കുക്കിങ് ജേര്‍ണി അവിടെ തുടങ്ങുക ആയിരുന്നു . 




പിന്നെ ഉച്ചക്കത്തേ ഫുഡ് കബനി ക്യാറ്റിനില്‍ നിന്ന് ആയിരുന്നു . മെയിന്‍ ആഹാരം റോട്ടിയും പരിപ്പു കറിയും തന്നെ , കറി വിളബുന്നതു പോലേ  കുറച്ച് ചോറ് പാത്രത്തിന്‍റെ ഒരു മൂലയില്‍ തരും , ആകെ ഒരു സമാധാനം സമുസ കിട്ടും എന്നാല്‍ ആതും കൈ ഇട്ട് ഉടച്ചു അതില്‍ വയറ് ഇളകിയതു പോലത്തേ പരിപ്പ് കറി ഒഴിച്ച് ആണ് തന്നിരുന്നത് . പിന്നെ റിംസിപ്പ് എന്ന ഒരു ഡ്രിങ്ക് കിട്ടും ഒരു കോള പോലത്തേ . ആ സമയത്തേ ഗുജറാത്തിന്‍റെ ചൂടും ആഹാര രീതിയും കാരണം ഞാന്‍ ഒരാഴ്ച്ച കൊണ്ടു പണി മതി ആക്കി നാട്ടില്‍ പോന്നും 



പിന്നെ ഒരിക്കല്‍ യുറ്റുബില്‍ നോക്കി പത്തരി ഉണ്ടാക്കാന്‍ പഠിച്ചു , ഞാന്‍ ഉണ്ടാക്കിയ പത്തരി അമ്മ ഒരാഴ്ച്ച സുക്ഷിച്ചു വെച്ചു , വന്നവരേയും പോയവരേയും കാണിക്കാന്‍ , പിന്നിട്ട് ഉളള പാചക പരിക്ഷണങ്ങള്‍ ഗള്‍ഫില്‍ ആയിരുന്നു , ചോറും മീന്‍കറിയും വെയ്ക്കും ,പിന്നെ സാബാര്‍ , സാബാര്‍ പെട്ടന്നു കേടാകാതേ ഇരിക്കാന്‍  പുളി ഒഴിക്കണം എന്ന കാര്യങ്ങള്‍ പഠിച്ചു , പല തരത്തില്‍ ഉളള  ആഹാര രീതികള്‍ കണ്ടൂം കഴിച്ചും ജീവിക്കുന്നും , നാട്ടില്‍ കൊടുക്കൂന്ന ആല്‍ഫാം , മന്തി ഇന്നി പറയുന്നത് ശരിക്കും നമ്മുടെ നാട്ടിലെ രുചി ആണ് , അല്ലാതേ ഗള്‍ഫ് നാടുകളിലെ ആഹാരം ആയിട്ട് ആടും ആനയും തമ്മില്‍ ഉളള മാറ്റം ഉണ്ട് ,


 


കണ്ടതില്‍ വെച്ചു കഴിക്കാന്‍ എറ്റവും പാട് ഉളളത് ഫിലിപേനികളുടെ ഫുഡ് ആണ് , പച്ച മീന്‍ പുഴുങ്ങി തിന്നുന്നു, കോഴിമുട്ടയില്‍ കോഴികുഞ്ഞിനെ ഉള്‍പെടെ തിന്നുന്നു , കണ്ടാല്‍ തന്നെ ശര്‍ദ്ധിക്കാന്‍ തോന്നു . മിശ്രികളുടെയും തുര്‍ക്കികളുടെയും ഫുഡ് ആണ് എനിക്കു ഏറേ ഇഷ്ടം ആയതു . നല്ല രുചികള്‍ നല്ല ഓര്‍മകള്‍ ആണ് ,




ഞാന്‍ ആദ്യം ആയി ബിരിയാണി വെച്ചതും ആച്ചായനും അമ്മക്കും കഴിക്കാന്‍ കൊടുത്തതു ,നല്ല ഓര്‍മകള്‍ ആണ് . പുതിയ പുതിയ ആഹാരങ്ങള്‍ ഉണ്ടാക്കി കഴിക്കുക അതില്‍ സന്തോഷം കണ്ട് എത്തുക അത് മാത്രം ആണ് ഇപ്പോഴത്തേ പരുപാടി , ഇന്നലെ ഉണ്ടാക്കി പരിക്ഷിച്ച ആട്ട ന്യുഡില്‍സ് വളരേ ഫ്ലോപ്പ് ആയി എന്ന വിവരം വ്യസനത്തോട് ഇവിടെ അറിയിക്കുന്നു , ഞാന്‍ തിരിച്ചു വരും പുതിയ രീതിയില്‍ പുതിയ രുചികളും ആയി , ഇത് വായിക്കുന്ന ചിലര് എങ്കിലും  അവരുടെ ആമാശം എനിക്കു പണയം തന്നവര് ആണ് . 



സ്നേഹം മാത്രം 










അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പഴയ കാഴ്ചകളുടെ ആവർത്തനം, പുതിയ കഥയുടെ നഷ്ടം

കുളംങ്കാവല്‍,

ഓണ സദ്യ