കുളംങ്കാവല്‍,

 

‘കളംങ്കാവൽ’



ജിതിൻ കെ ജോസ് സംവിധാനം ചെയ്ത് മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളിൽ എത്തിയ ‘കളംങ്കാവൽ’ സിനിമ ഞാൻ ഫസ്റ്റ് ഡേ, സെക്കൻഡ് ഷോ തന്നെ കണ്ടതാണ്. സിനിമ റിലീസ് ചെയ്ത് ഇത്രയും ദിവസം കഴിഞ്ഞിട്ടും ഒരു റിവ്യൂ പോലും പറയാതിരുന്നതിന് പിന്നിൽ ഒരു കാരണം ഉണ്ടായിരുന്നു—ഈ സിനിമയ്ക്ക് മുൻപ് ഉണ്ടായിരുന്ന ഹൈപ്പിന് ഒരു ‘കോട്ട’ പോലും വരാതിരിക്കട്ടെ എന്ന മനപ്പൂർവം എടുത്ത ഒരു തീരുമാനം.

എന്നാൽ ഇപ്പോൾ, സമയം കഴിഞ്ഞെന്ന് തോന്നുന്നു.
സിനിമയെക്കുറിച്ചുള്ള എന്റെ യഥാർത്ഥ അഭിപ്രായം തുറന്നുപറയാം.




ചലച്ചിത്രം, പറയാതെപോലും, സൈനേഡ് മോഹനന്‍  ഉൾപ്പെട്ട കർണാടകയിലെ ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയതാണെന്ന് മനസ്സിലാക്കാം. ഈ കഥയാണ് സിനിമ ആരംഭിക്കുന്നതിൽ തന്നെ സൂചന നൽകുന്നത്.
യഥാർത്ഥത്തിൽ സംഭവിച്ച ഒരു കഥയാണെന്ന് മനസ്സിലായ നിമിഷം മുതൽ തന്നെ ഒരു സംശയം മനസ്സിൽ:

“ഇതിൽ ഡയറക്ടർ എന്താണ് പുതിയതായി കൊണ്ടുവരുന്നത്?”

അതാണ് സിനിമ കാണുന്നതിനിടെയുള്ള ഏറ്റവും വലിയ കാത്തിരിപ്പ്.
പക്ഷേ, അത് ഒരു പരിധിക്ക് ശേഷമാകുമ്പോൾ തന്നെ ഒരു നിരാശയിലേക്കാണ് നയിച്ചത്.



സിനിമയുടെ ആദ്യ സീൻ തന്നെ ഷോക്കിംഗാണ്—
മമ്മൂട്ടി ഒരു സ്ത്രീയെ കൊല്ലുന്ന രംഗം.

മമ്മൂട്ടിയുടെ മുഖത്ത് ആൾ നടത്തിയ ഒരു കൊലപാതകത്തിന്റെ guilt, തിരിച്ചറിവ്, മാനസിക പിരിമുറുക്കം തുടങ്ങിയതൊന്നും കാണാനില്ല.
അത്ര വലിയ ഒരു ആക്ഷൻ ചെയ്ത കഥാപാത്രത്തിനാവശ്യമായ പ്രത്യേക ഭാവമോ വികാരമോ ഒന്നും പ്രകടമാകുന്നില്ല.
പ്രേക്ഷകനിൽ ഉണ്ടാകേണ്ട ‘വാവു’ ഇഫക്റ്റ് അവിടെ നഷ്ടപ്പെട്ടുപോയി.




കഥയിൽ ചില ട്വിസ്റ്റുകൾ വരുത്തി ഇടവേളക്ക്  മുമ്പ് സിനിമ ഒരു വല്ലാതെ ത്രില്ലിംഗ് ടോണിലേക്ക് നീങ്ങുന്നു.
പക്ഷേ പ്രശ്നം ഇവിടെ:

ഇത് predict ചെയ്യാൻ പറ്റുന്ന ഒരു കഥയാണ്.
സംഭവങ്ങൾ എങ്ങോട്ട് നീങ്ങും, ഏത് കഥാപാത്രം എന്ത് ചെയ്യും—മുൻകൂട്ടി മനസ്സിലാക്കാൻ പറ്റുന്നു.

ട്വിസ്റ്റുകൾ ഉണ്ട്, പക്ഷേ അവ പ്രകമ്പനം ഉണ്ടാക്കുന്നില്ല.




ചലച്ചിത്രത്തിന്റെ കഥയിൽ 20-ഓളം നായികമാർ ഉണ്ടെന്ന് തോന്നും.
പക്ഷേ അതിൽ ഒരാളും മമ്മൂട്ടിയുടെ കഥാപാത്രത്തിന് ‘ശരി ചേരുന്ന’ രീതിയിൽ കാണുന്നില്ല.

ഒന്നും ഒരു ബന്ധം പൂർണ്ണമായി രൂപപ്പെടുന്നില്ല.
ഒന്നും ഹൃദയത്തിലേക്ക് തൊട്ടില്ല.
മിക്കവർക്കും പ്രായപരിധി mismatch ചെയ്യുന്നതും കാണാം.

“മമ്മൂട്ടിയുടെ മകളുടെ പ്രായമത്രേ തോന്നുന്നുണ്ട് ചിലർ”…
ഇത് പ്രേക്ഷകന്റെ connect പൂർണ്ണമായി തകർക്കുന്നു.




ചെയിൻ സ്മോക്കര്‍  എന്ന കഥാപാത്രം സ്‌ക്രീനിൽ വരുമ്പോഴൊക്കെ പുക വലിക്കുന്ന ഒരു ഗിമിക്കുണ്ട്.
പക്ഷേ ആ പുക ഒന്നും അകത്തേക്ക് എടുത്തതല്ല എന്നത് വ്യക്തം!
വായിൽ നിന്ന് വട്ടത്തിൽ പുറത്തേക്ക് തള്ളുന്ന വിചിത്രമായ പുക.
ഇത് എന്തിനാണ്?
‘സ്റ്റൈൽ’ കാണിക്കാനോ? ‘കൂൾ’ ആകാനോ?

പ്രേക്ഷകർക്ക് ഇത് ഒരു വൈവിധ്യമോ അല്ലെങ്കിൽ അനാവശ്യ show-off ആണെന്ന് തോന്നും.




വിനായകൻ പോലീസ് ഓഫീസറായിട്ടുള്ളതെങ്കിലും അദ്ദേഹത്തിന്റെ കഥാപാത്രം ഒരു പ്രത്യേക തിളക്കം ഇല്ലാത്ത രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
സംഭാഷണങ്ങൾ വേഗത്തിൽ പറഞ്ഞ് ഇടം വിടുന്ന ഒരു hurry mood.

ഒരു പ്രത്യേക ഭാവ വ്യത്യാസമോ ആഴമോ ഒന്നും ഇല്ല.
വിനായകന്റെ caliber നോട് താരതമ്യം ചെയ്യുമ്പോൾ underused performance.



ഒരേ ഒരു ഭാഗം പൂർണ്ണമായും പ്രശംസിക്കാം—
ക്യാമറ വർക്ക്.
ഫ്രെയിമുകളും ആക്ഷൻ ഷോട്ടുകളും സ്ഥലങ്ങളുടെയും ഭംഗിയും വളരെ നന്നായി പകർത്തിയിരിക്കുന്നു.
കെറളയും തമിഴ്നാടും തമ്മിലുള്ള ലൊക്കേഷനുകൾ സിനിമാറ്റിക്ലി mind-blowing.



പടം റിലീസ് ചെയ്യുന്നതിന് മുൻപ് ഉണ്ടായിരുന്ന hype വല്ലാതെ വലിയതായിരുന്നു.
മമ്മൂട്ടിയുടെ ഗെറ്റപ്പ്, കണ്ടെപ്റ്റ്, ട്രെയിലർ—എല്ലാം തന്നെ ഒരു വലിയ പ്രതീക്ഷ സൃഷ്ടിച്ചു.

പക്ഷേ സിനിമ അത് പിന്തുണയ്ക്കുന്നില്ല.
ചിലര്ക്ക് ചിത്രമൊക്കെ നന്നാവാം,
പക്ഷേ എന്റെ കാണലിൽ—

“പടം മോശമല്ല, പക്ഷേ എനിക്ക് പടം ഇഷ്ടമായില്ല.”

ഒരു ത്രില്ലറിന്റെ required impact കിട്ടിയില്ല.



‘കളംങ്കാവൽ’ ഒരു വലിയ ആശയത്തോട് കൂടി തുടങ്ങുന്ന ഒരു സിനിമയാണ്.
യഥാർത്ഥ സംഭവത്തിന്റെ തിളക്കവും, മമ്മൂട്ടിയുടെ ശക്തമായ screen presence-ഉം, ഉജ്ജ്വലമായ ക്യാമറ വർക്-ഉം ചേർന്നാൽ തകർപ്പൻ ഒരു സിനിമ ഉണ്ടാവേണ്ടതായിരുന്നു.

പക്ഷേ കഥയുടെ predictability, characters-ൽ depth ഇല്ലായ്മ, unnecessary scenes, chemistry-യുടെ അഭാവം എന്നിവ മൂലം സിനിമ ഒരു missed opportunity ആയി മാറുന്നു.

എന്നാൽ പൂർണ്ണമായും മോശം എന്ന് പറയാൻ പറ്റില്ല.
നല്ല intention ഉണ്ട്, പക്ഷേ execution കുറച്ചു let down ചെയ്തുവെന്നു മാത്രമാണ്.



അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പഴയ കാഴ്ചകളുടെ ആവർത്തനം, പുതിയ കഥയുടെ നഷ്ടം

ഓണ സദ്യ