പുഴു


   


മലയാള സിനിമക്ക് മഹാ നടന്‍റെ മറ്റ് ഒരു സംഭാവന
പുഴു.

റെതിന സംവിധാനം നിര്‍വഹിച്ചു മമ്മുട്ടിയും പാര്‍വതിയും പ്രധാന വേഷങ്ങളിള്‍ അഭിനയിച്ച സിനിമ ആണ് പുഴു

ചിത്രത്തില്‍ മമ്മുട്ടി നെഗറ്റീവ് ഷെയിഡ് ഉളള കഥാപാത്രം ആണ് ചെയ്തിരിക്കുന്നത്
തന്‍റെ ശരികളെ മകനില്‍ അടിച്ചു ഏല്‍പിക്കുന്ന ഒരു അച്ഛന്‍ എന്ന രീതിയിലും അതിലുടെയും താന്‍ മകനെ സ്നേഹിക്കുന്നുണ്ട് എന്ന് കാണിക്കാനും ആണ് ശ്രമിക്കുന്നത്

തന്‍റെ ശരികളില്‍ അധികാരം മേല്‍ജാതിക്കും മാത്രം ഉളളത് ആണ് മറ്റുളളവരെ താനും ആയിട്ട് അടുപ്പിക്കാന്‍ പോലും ആഗ്രഹിക്കാത്തതും അവര്‍ ശരിക്കു പുഴുക്കള്‍ക്ക് സമം ആണ് എന്ന രീതിയില്‍ സിനിമയില്‍ കാണിക്കുന്നുണ്ട്

പെങ്ങള്‍ ഒരു താഴ്ന്ന ജാതിക്കരന്‍റെ കുടെ ഇറങ്ങി പോയത് തന്‍റെ വല്ലാതെ അലട്ടുന്ന പ്രശ്നം തന്നെ ആണ്
ആ ദുഷ് പേര് മാറാന്‍ കുട്ടിയുണ്ടായാല്‍ തന്‍റെ ജാതിയിലേക്ക് ധത്ത് എടുക്കാം എന്ന് വരെ പറയുന്നുണ്ട്

തനിക്കു ചുറ്റും  ഉളളവര്‍ എത് നിമിഷവും തന്ന് ആക്രമിക്കും യഥാര്‍ത ശത്രുവിനെ അറിയാതെ മരണ ഭയത്തില്‍ ജീവിച്ചു തീര്‍ക്കുന്ന ഒരു കഥാപാത്രം

മമ്മുട്ടിയുടെ മകന്‍ ആയി അഭിനയിക്കുന്ന കുട്ടി മികച്ച പ്രകടനം തന്നെ കാഴ്ച്ച വെച്ചു .അച്ഛന്‍റെ രീതികള്‍ക്ക് അനുസരിച്ചു അച്ഛനെ ഭയന്നും ജീവിക്കുബോളും അച്ഛനോട് അവന് ഇഷ്ടം ഇല്ലന്നു പറയുന്നുണ്ട് , ഒരു അവസരത്തില്‍ തന്‍റെ മകന്‍ തന്നെ കൊല്ലാന്‍ ശ്രമിക്കുക ആണോ എന്ന് മമ്മുട്ടിയുടെ കഥാപാത്രം ചിന്തിക്കുന്നുണ്ട് .

കഥാപാത്രങ്ങളുടെ പേരുകള്‍ തന്നെ പറയുന്നത് അധികാരം ഉളളവനു കൂട്ടന്‍ എന്നും. താഴ്ന്ന ജാതിക്കാനു കൂട്ടപ്പന്‍ എന്നും ആണ് , കുട്ടപ്പന്‍ തന്നെ മകള്‍ക്ക് നങ്ങേലി എന്ന് പേര് ഇടും എന്നു പറയുബോള്‍ . തന്‍റെ അനന്തരവള്‍ക്ക് അങ്ങനെ ഒരൂ പേര് വേണ്ട എന്ന ചിന്തയില്‍ അവരെ കൊല്ലാന്‍ ശ്രമിക്കുക ആണ്

കുട്ടന്‍ എന്ന നാടക പ്രവര്‍ത്തകന്‍റെ എല്ലാ നാടകങ്ങളും അധികാരവര്‍ഗത്തിനു എതിരെ ആയിട്ട് ഉളളത് ആണ് .

തന്‍റെ ശരികളില്‍
മഞ്ഞപല്ലു തേച്ച് വെളള ആക്കാന്‍ ശ്രമിക്കുന്ന കഥാപാത്രവും താന്‍ എങ്ങനെ ഇങ്ങനെ ആയി അതു പോലെ തന്നെ തന്‍റെ മകനും ഇങ്ങനെ ആകണം എന്ന് വാശി പിടിക്കുക ആണ്

കഥയില്‍ ഏതാനും സിനികളില്‍ മാത്രം കാണുന്ന ഒരു പയ്യന്‍ അവസാനം വില്ലന്‍ ആയിവരുന്ന പുഴു ആയി മാറുകയാണ്


തക്ഷകന്‍ പുഴു ആയി മാറിയതു പോലെ 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പഴയ കാഴ്ചകളുടെ ആവർത്തനം, പുതിയ കഥയുടെ നഷ്ടം

കുളംങ്കാവല്‍,

ഓണ സദ്യ