സര്‍പ്പ ദോഷം
എകദേശം പത്ത് പതിനേഷു വയസു പ്രായം വരുബോള്‍ ആണ് ഞാന്‍ ആദ്യം ആയി കാശ്മീരില്‍ പോകുന്നത് . അതും ഉപ്പാപ്പാന്‍റെ തലയിണക്ക് ഉളളില്‍ നിന്ന് 200 രൂപ അടിച്ചു മാറ്റി . അന്നത്തേ 200 രൂപക്ക് ഏകദേശം 20000 രൂപയുടെ മൂല്യം ഉണ്ടായിരുന്നു . ഉപ്പുപ്പ വെയിലത്ത് തലയിണ ഉണക്കാന്‍ ഇട്ടും ആ സമയത്ത് അടിച്ചു മാറ്റിയത് ആണ് . പിന്നെ കൈയ്യില്‍ സ്വരുകൂട്ടി വെച്ച ഒരു 138 രൂപയും ആയിട്ട് ആണ് കളളവണ്ടി കേറിയത് , കൈയില്‍ കാശ് ഉണ്ട് എങ്കിലും ടിക്കറ്റ് എടുത്താല്‍ ഭക്ഷണത്തിനും മറ്റും തികയുക ഇല്ലാ .
മലക്കു മുകളില്‍ ആണ് പളളി . ചെറു പ്രായം അല്ലേ ഞാന്‍ ഓടി ചാടി മലകേറി . മുഹമ്മദ് നബി ഇന്ത്യയില്‍ വന്നപ്പോള്‍ സ്ഥാപിച്ച പളളി ആണ് , മക്കക്കും മദീനക്കും ഒക്കെ പോകാന്‍ കാശ് ഇല്ല, അതു കൊണ്ട് ആണ് ഇവിടെ വന്ന് ഈ പളളി കാണണം എന്ന് ഒരു ആഗ്രഹം ഉണ്ടായത് . കാലും കൈയ്യു എല്ലാം കഴുകി പളളിയില്‍ കേറി നിസ്കരിച്ചു .പിന്നേ മലയിറങ്ങി താഴേ വന്നു നല്ല വിശപ്പ് താഴേ ഇറങ്ങി വന്നപ്പോള്‍ ആദ്യം കണ്ട കടയില്‍ കേറി റോട്ടിയും ഒരു പരിപ്പ് കറിയും കഴിച്ചു .വീട്ടില്‍ ആയിരുന്നങ്കില്‍ ഇപ്പം പളളി കഴിഞ്ഞു വന്നു ബിരിയാണി കഴിക്കേണ്ട ഞാന്‍ ആണ് . അടുത്ത യാത്ര ഗംഗ കാണാന്‍ പോകണം .
താടിയും മുടിയും വളര്‍ത്തി കാഷയ വേഷത്തില്‍ സ്യാമിമാര് , ദേഹം ആകെ ഭംസം പുശി ആണ് നടപ്പ് . ശിവന്‍റെ തലയില്‍ നിന്ന് ആണ് ഗംഗ പുറപ്പെടുന്നത് എന്ന വിശ്വാസം . ഞാനും ഗംഗയില്‍ ഇറങ്ങി കുളിച്ചു . നല്ല തണുപ്പ് വെളളത്തിനു . ഗംഗയില്‍ മുങ്ങി കുളിച്ച ഞാന്‍ ഏത് ദൈവത്തോട് ആണ് പ്രാര്‍തഥിച്ചത് എന്ന് എനിക്കു തന്നെ അറിഞ്ഞു കൂടാ . അടുത്ത യാത്ര ബോബക്ക് ആണ് . ആ മഹാ നഗരം ഒന്നു കാണണം
വീണ്ടും കളളവണ്ടി കേറി ബോബേ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി. ജീവിതത്തില്‍ ആദ്യം ആയിട്ടു പാവു ബജി കഴിക്കുന്നത് അപ്പോള്‍ ആണ് . പാവു ബജി എന്നു വിളിച്ചു പറഞ്ഞു കേട്ടപ്പോള്‍ എന്ത് ആണ് എന്ന് അറിയാന്‍ വാങ്ങി നോക്കിയത് ആണ് . മുളളാന്‍ മുട്ടിയപ്പോള്‍ റെയില്‍വേ സ്റ്റേഷന്‍റെ മതിലോട് ചേര്‍ന്നു മുത്രം ഒഴിച്ചപ്പോള്‍ ഒരു പൊതി താഴേ കാണാം ഒരു പേപ്പര്‍ പോതി നൂല് ചുറ്റി കെട്ടിയിരിക്കുക ആണ് . ഞാന്‍ ആ പൊതി എടുത്തു നേരേ റെയില്‍വേ ബാത്തുറൂമില്‍ പോയി അകത്തു കേറി കതക് അടച്ചു പൊതിയിലെ നുല് ആഴിച്ച് പൊതി തുറന്നു നോക്കി . പുതിയ നൂറ് രൂപാ നോട്ടുകള്‍ ആണ് 35 എണ്ണം ഉണ്ട് . പെട്ടന്നു ഞാന്‍ പണക്കാരന്‍ ആയി ഇരിക്കുന്നു 3500 എന്നു പറഞ്ഞാല്‍ എകദേശം ഇന്നത്തേ മുന്നര ലക്ഷം രൂപ മതിപ്പു വരും . ഇനി നാട്ടിലോട്ട് പോകുബോള്‍ ട്രെയിനു ടിക്കറ്റ് എടുക്കാം കൈയ്യില്‍ കാശ് ഉണ്ടല്ലോ . പക്ഷേ നാട്ടില്‍ പോകുന്നതിനു മുന്‍പ് ബോബേ ഒന്നു ചുറ്റികാണണം . ഒരു മുറി എടുക്കണം അങ്ങനെ ഒരു മുറി ഒപ്പിച്ചു . പകലു നഗരം ചുറ്റികാണുന്ന പരുപാടി ആണ് ഇടക്ക് ചില മലയാളികളേ കണ്ടു മുട്ടി അവര് ഒക്കെ ചെറിയ ചെറിയ കച്ചവടങ്ങള്‍ ചെയ്തു കഴിഞ്ഞു കൂടുന്നു . എല്ലാം കണ്ടും കേട്ടും നടന്നു അതിന്‍റെ ഇടക്ക് ഒരാള്‍ ചീപ്പ് വില്‍ക്കുന്നു .പല തരത്തില്‍ ഉളള ചീപ്പുകള്‍ വട്ട ചീപ്പ്, നീളത്തില്‍ ഉളള ചീപ്പ് അങ്ങനെ പല തരത്തില്‍ ഉ
ഉളളത് . ഞാന്‍ അങ്ങനെ അവന്‍റെ കച്ചവടം നോക്കി അവിടെ തന്നെ കറങ്ങി നടന്നു .
ഒരാഴ്ച്ച എടുത്തു അവന്‍റെ സാധനങ്ങള്‍ തീരാന്‍ അത് കഴിഞ്ഞു അവന്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകുന്ന വഴി അവനെ പിന്‍ന്തുടര്‍ന്നു . അവന്‍ അറിയാതേ . അവന്‍ കേറിയ ബസില്‍ കേറി, അവന്‍ എടുത്ത സ്റ്റോപ്പിലേക്ക് ടിക്കറ്റു എടുത്തു അവന്‍ പോയ വഴി അവനെ,പിന്‍തുടര്‍ന്നു . അവന്‍ നടന്നു ഒരു വീട്ടിലേക്ക് കയറി . ഞാന്‍ തോട്ട് അടുത്ത് ഉളള ഒരു ചായക്കടയില്‍ ചായയും കുടിച്ച് അവനെ കാത്തു നിന്നു. കുറച്ച് സമയത്തിനു ശേഷം അവന്‍ രണ്ട് ചാക്ക് നിറയേ സാധനങ്ങള്‍ വാങ്ങി പുറത്തേക്ക് പോകുന്നതു കണ്ടു . അവന്‍ ഇറങ്ങിയ ആ വീട്ടിലേക്ക് ഞാന്‍ കയറി ചീപ്പുകള്‍ കൂട്ടി ഇട്ടിരിക്കുന്നു പല തരത്തില്‍ ഉളളത് , അടുത്ത് അടുത്ത വീടുകളില്‍ പല തരത്തില്‍ ഉളള കച്ചവട സാധനങ്ങള്‍ ആണ് . ചെരുപ്പ് ഒക്കെ ഉണ്ട് വില്‍ക്കാന്‍ . ഒരു ചീപ്പിനൂ 35 പൈസ . ഞാന്‍ പറഞ്ഞു കേരളത്തില്‍ നിന്ന് ആണ് വരുന്നത് വില കുറച്ചു തരണം എന്ന് . അവസാനം ഒരു ചീപ്പ് 25 പൈസ എന്ന നിരക്കില്‍ വാങ്ങി 500രൂപക്ക് 2000 രൂപക്ക് ചീപ്പ് വാങ്ങി നാട്ടിലേക്ക് ട്രെയിന്‍ കേറി
അങ്ങനെ പന്തളത്ത് വന്ന് ഇറങ്ങി . ഇനി ഇത് ആണ് നമ്മുടെ തട്ടകം . ഈ നാട്ടില്‍ ചീപ്പ് ഉണ്ടങ്കിലും ഇതു പോലത്തേ വട്ട ചീപ്പ് ഒന്നും ആരും കണ്ടിട്ട് ഇല്ല. അതു കൊണ്ട് ഈ നാട്ടില്‍ പുതിയത് ആണ് ഞാന്‍ ഒന്നര രുപക്ക് ഒരു ചീപ്പ് എന്ന നിലയില്‍ കച്ചവടം തുടങ്ങി നല്ലതു പോലെ വീറ്റു പോയി ,നാട്ടില്‍ ഉളള എന്‍റെ ചില സഹോദരങ്ങള്‍ക്ക് 90 പൈസ നിരക്കില്‍ കുറച്ചു ചീപ്പ് വിറ്റു അങ്ങനെ പലയിടത്തും ആയി കച്ചവടം നല്ലതു പോലെ പോയി . പിന്നേയും ബോബയില്‍ പോയി സാധനങ്ങള്‍ വാങ്ങി വന്നു . ഇത്തവണ കുറച്ചു ചെരുപ്പുകളും എടുത്തു കൊണ്ടു വന്നു ഇവിടെ കച്ചവടം തുടങ്ങി
അങ്ങനെ കച്ചവടം വിപുലികരിക്കൂന്നതിന്‍റെ ഭാഗം ആയി എറണാകുളത്തേക്ക് മാറി , അവിടെ വഴിയോര കച്ചവടം ആയി . അന്ന് ഒക്കെ പോലിസുകാര്‍ സമ്മതിക്കൂക ഇല്ല വഴി ഓര കച്ചവടത്തിനു . അവരു വരുബോള്‍ സാധനങ്ങള്‍ പെറുക്കി എടുത്ത് കൊണ്ട് ഓടും അങ്ങനെ,ഞാന്‍ മുന്‍ കൈയ്യ് എടുത്ത് വഴിയോര കച്ചവടക്കാരുടെ ഒരു യുണിയന്‍ തന്നെ ഉണ്ടാക്കി അങ്ങനെ കുറയെക്കാലം എറണാകുളത്ത് കിടന്നു വിലസി
അതിന്‍റെ ഇടക്ക് ഒരു കല്ല്യാണം ഒക്കെ കഴിച്ചു. രണ്ട് മക്കളും ഉണ്ടായി . കൈയ്യില്‍ കൂറച്ചു കാശ് ആയപ്പോള്‍ നാട്ടില്‍ കുറച്ച് സ്ഥലം വാങ്ങി വീട് വെച്ചു . ആ സ്ഥലം സര്‍പ്പക്കാവ് ആയിരുന്നു എന്ന് പിന്നിട് ആണ് അറിയുന്നത് ഒരു കാല് മുറിച്ചു കളഞ്ഞു മറ്റേ കാള്‍ ഇപ്പോളും ചോറിഞ്ഞു പൊട്ടി വെളളം ഒലിക്കുന്നു
പാബ് കടിക്കുന്നത് ആണ് ഈ ചോറിഞ്ഞു പൊട്ടുന്നത് . മരുന്ന് കഴിച്ചാല്‍ ഒന്നും ഇത് മാറുകയില്ല . ഇതിനു പുജ തന്നെ ചെയ്യണം .

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ