കിടക്കയിലെ മനുഷ്യര്‍

 


അച്ചായനു ഷുഗര്‍ കൂടി ആശുപത്രയില്‍ ആണ് , കുടെ ഇരിക്കുന്നത് ഞാന്‍ ആണ് .ഷുഗര്‍ ഉണ്ടായിട്ടു കുറച്ചു കാലം ആയി , മരുന്ന് ഒന്നും കഴിക്കുന്ന ശീലം ഇല്ലായിരുന്നു . രാവിലെ എഴുന്നേറ്റു നടക്കും അയിരുന്നു . പിന്നെ ഭക്ഷണ ക്രമത്തില്‍ ശ്രദ്ധിക്കും ആയിരുന്നു . ഇപ്പം എന്ത് പറ്റി എന്നു ചോദിച്ചാല്‍ . ഡയബറ്റിക്ക്  അള്‍സര്‍ . കാലിന്‍റെ അടിയില്‍ പഴുത്ത് വീര്‍ത്തു വരുന്നു , ഇവിടെ കൊണ്ടുവന്നപ്പോള്‍ ഡോക്ടര്‍ ഒരു ഇടലിയുടെ വലിപ്പത്തില്‍ കാലിലെ ദശ ചെത്തി മാറ്റി പഴുപ്പ് പുറത്ത് എടുത്തു . ഇപ്പം വേദന കുറവ് ഉണ്ട് , ഇച്ചിര പഴുപ്പ് വരുന്നുണ്ട് . 


 

തൊട്ട് അടുത്ത ബെഡില്‍ കിടക്കുന്ന ആള്‍ ഏകദേശം അച്ചായനെക്കാള്‍ പ്രായം കുടുതല്‍ ആണ് . ഒരു കാല് മുട്ടിനു മുകളില്‍ വെച്ചു മുറിച്ചു കളഞ്ഞു . ഭയങ്കര പുകവലി ആയിരുന്നു അതിന്‍റെ ഫലം ആയി മുറിച്ചു കളയേണ്ട വന്നതു ആണ് . മറ്റേ കാല് ആണ് ഇപ്പം ചീല്‍സിക്കുന്നത് , മുട്ടിനു താഴോട്ട് വ്രണം പോലെ ആയിരിക്കുക ആണ് , സര്‍പ്പദോഷം ആണ് എന്ന് പുളളി പറയുന്നത് , മുസ്ലീം ആണ് പുളളിക്കാരന്‍ എന്ന് ഇരുന്നാലും എല്ലാ അന്ത വിശ്വാസങ്ങളും കൂട്ടിന് ഉണ്ട് . നല്ല സംസാര പ്രിയന്‍ ആണ് ഒരു പാട് കഥകള്‍ ഒക്കെ പറയുന്നുണ്ട് . മക്കയും മദിനയും ഒക്കെ തുര്‍ക്കിയിലെ ഖലീഫയുടെ ആയിരുന്നു എന്നു . കേരളത്തിലെ ആദ്യത്തെ സര്‍ക്കാര്‍ വിമോചനസമരത്തിന്‍റെ പേരില്‍ രാജി വെച്ചു എന്നും. കൊച്ചിയില്‍ ഫുട്ട്പാത്തില്‍ കച്ചവടം ആയിരുന്നു പുളളിക്കാരനും. ഇപ്പം മക്കള്‍ രണ്ടു പേര്‍ക്കും മീന്‍ കച്ചവടം ആണ് . ഭാര്യ ആണ് കൂട്ട് ഇരിക്കൂന്നത് രണ്ട് ദിവസം കഴിഞ്ഞാല്‍ ഡിസ്ചാര്‍ജ് ആകും മക്കളും കൊച്ചുമക്കളും ഇടക്ക് കാണാന്‍ വരുന്നുണ്ട് . 



അടുത്ത ബെഡില്‍ കിടക്കുന്നത് , പ്രായത്തിന്‍റെ ചുളളുവുകള്‍ ശരിരത്തില്‍ മുഴുവനും ബാധിച്ച ഒരു മനുഷ്വന്‍ ആണ് . ഏകദേശം ഏണ്‍പതിനു മുകളില്‍ പ്രായം തോന്നു വളരെ ക്ഷീണിച്ച ശരിരം . കുഴിഞ്ഞു താഴ്ന്ന കണ്ണുകള്‍ , സംസാരിക്കുബോള്‍ പോലും ശബ്ദം പുറത്ത് വരുന്നത് വളരെ കുറച്ച് ആണ് ,കുട്ട് ഇരിക്കുന്നത് മകനും ഭാര്യയും ആണ് . ആ മനുഷ്യന്‍റെ മരണം കാത്ത് ഇരിക്കുന്ന ഒരു താടകയുടെ രുപം ആണ് . വെളളം കൊടുത്താല്‍ മുത്രം ഒഴിക്കും അത് കൊണ്ട് കളയാന്‍ പോകണം അതു കൊണ്ട് അതിയാനു നീ വെളളം കൊടുക്കേണ്ട എന്ന് ആണ് ആ സ്ത്രി പറയുന്നത് . മിണ്ടാ ശവം ആയി ബെഡില്‍ കിടക്കുന്ന ആ മനുഷ്യന്‍ തന്‍റെ ആവുന്ന കാലത്ത് ആ സ്ത്രിക്കൂം മക്കള്‍ക്കും വേണ്ടി ചോര നീരാക്കി പണി എടുത്തത് ആയിരിക്കും . ഇതു പോലെ ഉളള ആളുകള്‍ക്ക് ശരിക്കും മരണം ജീവിതത്തില്‍ നിന്ന് ഉളള ഒരു മോചനം കൂടി ആണ് . പ്രതിക്ഷകള്‍ ഒന്നും തന്നെ ഇല്ലായിരുന്നിട്ടും കോഴി എന്തിനു നേരത്തേ ഉണര്‍ന്നു കൂവി വിളിച്ചു ഉണര്‍ത്തുന്നു എന്നെ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പഴയ കാഴ്ചകളുടെ ആവർത്തനം, പുതിയ കഥയുടെ നഷ്ടം

കുളംങ്കാവല്‍,

ഓണ സദ്യ