വിഷുകണി


 



എല്ലാവര്‍ക്കും 

എന്‍റെ ഹ്യദയം 

നിറഞ്ഞ വിഷു 

ആശംസകള്‍ 


ഞാന്‍ കുഞ്ഞ് ആയിരുന്ന സമയത്ത് എനിക്കു വിഷുകൈ നീട്ടം കിട്ടാറ് ഉണ്ടായിരുന്നു വലതു ആയപ്പോള്‍ ആരും തരാറില്ല . ഞാന്‍ ആയിട്ട് ആര്‍ക്കും കൊടുത്തതു പോലൂം ഓര്‍മയില്ല . പണ്ട് അടുത്ത് ഉളള വീട്ടില്‍ എല്ലാ മലയാളമാസവും അവര്‍ക്ക് കണി കാണാന്‍ ഞാന്‍ ചെല്ലണം ആയിരുന്നു ,അവര്‍ എന്ത് എങ്കിലും പൈസ ഒക്കെ തരും കഴിക്കാനും തരും . എന്‍റെ നാളിനെ കുറിച്ച് എനിക്ക് ഇല്ലാത്ത വിശ്വാസം ആണ് അവര്‍ക്ക് . പറയാന്‍ മറന്നും എന്‍റെ നാള് പൂരം 

പൂരം പിറന്ന പുരുഷന്‍ ആണു പോലും 


പിന്നിട് എന്‍റെ ഓര്‍മയിലെ വിഷു എനിക്കു സമ്മാനിച്ചത്  ഈ പ്രവാസത്തിലുടെ ആണ് .അന്ന് എതാണ്ട് ഇരുപത് ഇരുപ്പത്തി ഒന്ന് പ്രായം ഞങ്ങള്‍ അഞ്ച് എട്ട് മലയാളികള്‍ എല്ലാവരും കൂടി ആണ് വിഷു ആഘോഷിച്ചത് .അതില്‍ പലരും ഇന്ന് പല രാജ്യത്ത് ആയി ജോലി ചെയ്യുന്നൂ . വിഷുവിനു ഓരാഴ്ച്ച മുന്‍പ് തന്നെ പ്ലാനിങ് ഒക്കെ തുടങ്ങി സദ്യക്ക് ആയിട്ടു . എത്ര കൂട്ടം കറി വെയ്ക്കണം ആര് ഒക്കെ വെയ്ക്കണം, എങ്ങനെ വെയ്ക്കണം , അതിനു വേണ്ട പാത്രങ്ങള്‍ എല്ലാം റെഡി  ആക്കണം  വിഷുവിനു രണ്ടു ദിവസം മുന്‍പ് ലുലുവില്‍ പോയി സാധനങ്ങള്‍ ഒക്കെ വാങ്ങി വന്നു . 


ഇഞ്ചി പുളി വെയ്ക്കാന്‍ ആണ് എനിക്കു അറിയാവുന്നത് . അതിനു വേണ്ട സാധനങ്ങള്‍ വാങ്ങുന്നതിനു ആണ് എനിക്കു മുന്‍ഗണന .വേണ്ട സാധനങ്ങള്‍ ഒക്കെ വാങ്ങി . പിന്നെ ഡ്രസ് എടുപ്പ് ആയിരുന്നു എല്ലാവര്‍ക്കും ഒരേ കളറിലെ ഉടുപ്പ് .ഷോപ്പിങ്ങ് എല്ലാം കഴിഞ്ഞു രാത്രി കറിക്ക് അരിഞ്ഞു വെയ്ക്കാനും . കുറച്ച് കറികള്‍ രാത്രി തന്നെ റെഡി ആക്കി 


പിന്നെ കണി ഒരുക്ക ചടങ്ങിലേക്ക് കടന്നു .സ്റ്റ്ലിന്‍റെ ഒരു ഉരുളി പോലത്തെ ഒരു പാത്രം ഉണ്ടായിരുന്നു അതില്‍ തുണി വിരിച്ചു .അപ്പിള്‍ ,മുന്തിരി ,പഴം , വെളളരിക്ക, ഓറഞ്ച് അങ്ങനെ ഉളള പഴങ്ങള്‍ ഒക്കെ വെച്ച് ,അന്ന് ബാലുവിന്‍റെ കൈയ്യില്‍ മുഖം നോക്കുന്ന ഒരു ചെറിയ കണ്ണാടിയും ഉണ്ടായിരുന്നു അതു വെച്ച് നടക്ക് ഭഗവാന്‍റെ ഇച്ചിരി പോന്ന ഒരു ഫോട്ട നടുക്ക് വെച്ച് ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു 


രാവിലെ ബിബി അണ്ണന്‍ വിളിച്ചു ഉണര്‍ത്തിയപ്പോള്‍ ആണ് ഞാന്‍ ഉണര്‍ന്നത് . എന്നോടു പറഞ്ഞു ശബ്ദം ഉണ്ടാക്കാതെ പോയി വിളക്കു കത്തിക്കാന്‍ . ഞാന്‍ വിളക്കൂ സാബ്രണി തിരിയും കത്തിച്ച് ഒരോരുത്തരു വിളിച്ച് ഉണര്‍ത്തി കണ്ണ് പൊത്തി കൊണ്ടുവരാന്‍ പറഞ്ഞു . ഞാന്‍ ജയേഷിനെ ആണ് വിളിച്ചു ഉണര്‍ത്തിയത് . ഞാന്‍ അവനോട് പറഞ്ഞു പേടിക്കേണ്ട ഞാന്‍ കണ്ണ് പൊത്താന്‍ പോവുക  ആണ് കണി കാണിക്കാന്‍ കൊണ്ടു പോകാന്‍ . കണ് പൊത്തി ഞാന്‍ വന്നെയും കൊണ്ട് കണിയുടെ അടുത്ത് കൊണ്ടു നിര്‍ത്തി 


ഇവരുടെ ഈ പ്രാര്‍ത്തനഭാവത്തില്‍ ഉളള നില്‍പ്പ് കണ്ടപ്പോള്‍ ഞാനും പ്രാര്‍ത്തിച്ചു . ശരിക്കു എന്‍റെ ജീവിതത്തിലെ വിഷുകണി കാഴ്ച്ച ആയിരുന്നു . എന്നിലും അവര്‍ക്കു അത് സാധിച്ചു .പിന്നെ ബിബി ആണ്ണന്‍ വന്നു എല്ലാവര്‍ക്കു കൈ നീട്ടം തരുന്ന ചടങ്ങ് ആയിരുന്നു .പത്ത് റിയാല്‍ വെച്ചു എല്ലാവര്‍ക്കും കിട്ടി , ബിബി അണ്ണന്‍ ആണ് ഞങ്ങളുടെ കൂട്ടത്തിലെ ഏറ്റവും മൂത്തത് . 


പിന്നെ സദ്യയുടെ ഒരുക്കാന്‍ തിടുക്കം ആയി ഒരോരുത്തരും ഒരോ ജോലിയില്‍ ഏര്‍പ്പെട്ടു . അവസാനം മനോഹരം ആയ സദ്യ റെഡി ആയി വിത്ത് പായസം .അന്ന് പായസം വെച്ചതു സുധി ആയിരുന്നൂ . എല്ലാവരും പോയി കുളിച്ചു റെഡി ആയി വന്നു .പുതിയ കുപ്പായം ഒക്കെ ഇട്ട് 

പിന്നെ കുറച്ച് ഹിന്ദിക്കാരേ ഒക്കെ വിളിച്ചിട്ട് ഉണ്ടായിരുന്നു സദ്യ കഴിക്കാന്‍ 

അതിഥി ദേവോ ഭവ എന്ന് അല്ലേ അതിഥികള്‍ക്ക് ആദ്യം ഭക്ഷണം  കൊടുത്തു . അവരില്‍ പലരും തൂശന്‍ ഇലയില്‍ ഭക്ഷണം കഴിക്കുന്നത് ആദ്യം ആയിട്ട് ആണ് . എല്ലാവര്‍ക്കും ഭക്ഷണം ഇഷ്ട്ടം ആയി , അവസാനം ആണ് കമ്മറ്റിക്കാര് ആയ ഞങ്ങള്‍ ഭക്ഷണം കഴിക്കാന്‍ ഇരുന്നത് . പരസ്പരം വിളബി കൊടുത്ത് ഞങ്ങള്‍ കഴിച്ചു തുടങ്ങി . വീട്ടില്‍ ചായക്ക് കുറച്ച് വെളളം പോലും ചൂടാക്കാന്‍ അറിയില്ല എന്ന് പറഞ്ഞിരുന്നവര്‍  ചേര്‍ന്ന് ഇന്ന് ഒരു അടിപൊളി സദ്യ ഉണ്ടാക്കിയിരിക്കുന്നൂ . വിശ്വസിക്കാനെ പറ്റുന്നില്ല ഇത് ഞങ്ങള്‍ ഉണ്ടാക്കിയത് തന്നെ ആണ് എന്ന് .അവസാനം പായസവും പഴവും ചേര്‍ത്ത് ഞവടി ആങ്ങ് പിടിച്ചു തലക്കു മത്തു പിടിച്ചതു പോലെ ആയി സദ്യ കഴിഞ്ഞപ്പോള്‍ 

പിന്നെ എല്ലാവരും വീട്ടില്‍ വിളിച്ചു വിഷു വിശേഷങ്ങളും  പുതിയ ഡ്രസ് ഇട്ട് ഉളള ഫോട്ടോ എടുപ്പും മറ്റു കാര്യങ്ങള്‍ ആയിരുന്നു 



സദ്യ കഴിഞ്ഞ പാത്രങ്ങള്‍ . പിറ്റെദിവസം  കഴുകണം അത് ഇവിടെ പറയാന്‍ കാരണം . അതിന്‍റെ അടുത്ത ദിവസം പാത്രം കഴുകാന്‍ ഞാന്‍ അനുഭവിച്ചു ബുദ്ധിമുട്ടു കൊണ്ട് 

അന്നാല്‍ ശരി എല്ലാവര്‍ക്കും 


ഹാപ്പി വിഷു 

.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പഴയ കാഴ്ചകളുടെ ആവർത്തനം, പുതിയ കഥയുടെ നഷ്ടം

കുളംങ്കാവല്‍,

ഓണ സദ്യ