Royal burglary 2
ഭാഗം രണ്ട്
പുച്ചകളുടെ കരച്ചില്‍ കേട്ട് ആണ് എഴുന്നേറ്റതു. തളള പുച്ച കുഞ്ഞുങ്ങളെ നക്കി തുടച്ച് ഇരിക്കുന്നു ആ കാഴ്ച്ചകള്‍ തന്‍റെ അമ്മയിലേക്ക് പോയി .അമ്മ മരിച്ചിട്ടു വര്‍ഷം നാല് ആയി . നാടു ഭരിക്കേണ്ടവര്‍ മരിച്ചിട്ടു ഈ ലോകത്ത് അറിഞ്ഞു കേട്ടു വന്നവര്‍ ചുരുക്കം ചിലപേര്‍ . മദ്രാസിലെ അ ഒറ്റമുറിയില്‍ മരണം അവരെ കവര്‍ന്ന് എടുത്തപ്പോള്‍ അടുത്ത് ആരും ഇല്ലായിരുന്നു .
അമ്മ കാരണം ആണു എന്ന് തോന്നുന്നു താന്‍ ഈ പട്ടണത്തില്‍ വന്നത്
ചിന്തകള്‍ക്ക് വിടനല്‍കി കിടക്കയില്‍ നിന്ന് എഴുന്നേറ്റു . കോളേജില്‍ പോകാനായി പെട്ടന്നു ഒരുങ്ങി ഇറങ്ങി . ബസ് കാത്ത് നിന്നപ്പോള്‍ ആണ് തന്‍റെ ഒരു വിദ്യാര്‍തഥി ബൈക്കില്‍ വരുന്നത് കണ്ടത്തു . കൈയ്യ് കാണിച്ചു നിര്‍ത്തി അവന്‍റെ ബൈക്കില്‍ കേറി കോളേജില്‍ ഇറങ്ങി . പ്യുണ്‍ കൊണ്ട് വന്ന ചായയും ഊതി കുടിച്ചു കൊണ്ട് മേശപ്പുറത്ത് കിടന്ന പത്ര പേപ്പറിലേക്ക് കണ്ണു താഴ്ത്തി .
നിലവറ തുറക്കുന്നു എന്ന വാര്‍ത്തയാണ് മെയിന്‍ . കോടതി അനുമതി നല്‍കി . അതിനു എതിരായി രാജകുടുബം അപ്പില്‍ പോകുന്നും വാര്‍ത്തയുണ്ട് . നിലവറ തുറന്ന് അതിലുളള വസ്തുക്കളുടെ കണക്ക് എടുക്കണം എന്ന് ആണ് കോടതി പറഞ്ഞിരിക്കുന്നത് . അതിനുളളില്‍ മുന്‍പ് എന്ത് ഒക്കെ ഉണ്ടായിരുന്നു എന്ന് കണക്ക് ആരുടെ കൈയില്‍ ഉണ്ട് . അരുടെയും കൈയ്യില്‍ കാണാന്‍ തരം ഇല്ല .
അമ്മുമ പറഞ്ഞ കഥകളിലെ ചില മാലകള്‍ വജ്രങ്ങള്‍ ചെങ്കോല്‍ ഇവയെല്ലാം അതില്‍ കാണും ആയിരിക്കും . ജനങ്ങളെ പിഴിഞ്ഞും കരം വാങ്ങിയും ഉണ്ടാക്കിയ കാശ് കൊണ്ട് രാജാവ് കാലാ കാലങ്ങളായി ദൈവത്തിനു കൊടുക്കുന്നു ഏന്ന പേരില്‍ കൂട്ടി വെച്ചതു ആണ് .എത്രയോ മനുഷ്യര്‍ ചോര നീരക്കായി കാശു കൊണ്ട് ഉണ്ടാക്കിയ ഇത് എല്ലാം നിലവറയില്‍ പൂഴ്ത്തി വെച്ചതു കൊണ്ട് ദൈവത്തിനു എന്ത് കിട്ടാന്‍ ആണ്
പുരാവസതു വകുപ്പ് ആണ് നിലവറ തുറന്ന് പരിശോധിക്കുന്നതും കണക്ക് എടുക്കൂന്നതും . തന്‍റെ പരിചയത്തില്‍ ഉളള രാധാക്യഷ്ണന്‍ പിളളയാണ് പുരാവസ്തു വകുപ്പിന്‍റെ ചുമതല ഉളളത് . രാധാക്യഷ്ണ്ണന്‍ എട്ടു വീട്ടില്‍ പിളളമാരുടെ കുടുംബത്തില്‍ ഉളളത് ആണ്
പിളളയെ കണ്ടിട്ടു തന്നെ കാര്യം .ഈ നഗരത്തില്‍ വന്നിട്ടു കിട്ടിയ നല്ല സുഹ്യത്തുക്കളില്‍ ഒരാള്‍ ആണ് പിളള
. പുരാവസ്തു വകുപ്പില്‍ ആയതു കൊണ്ട് പിളള പറയുന്ന കഥകളും അത്ര പുരാതനം തന്നെ . ചിലപ്പോള്‍ ബോറ് അടിക്കും എന്ന് അലും കേട്ടിരിക്കു . ഫോണ്‍ എടുത്തു പിളളയെ വിളിച്ചു പത്രത്തില്‍ കണ്ട വാര്‍ത്ത സത്യം ആണോ എന്ന് ചോദിച്ചു . പിളള വളരെ സന്തോഷത്തില്‍ ആണ് തന്‍റെ പുതിയ പ്രോജക്ട്നെ കുറിച്ച് വളരെ അവേശത്തോട് സംസാരിച്ചു .ഒടുവില്‍ ക്ലാസ് എടുക്കാന്‍ സമയം ആയി എന്ന് പറഞ്ഞു ഫോണ്‍ വെച്ചു . വൈകിട്ടു ബാറില്‍ കാണാം എന്ന് പറഞ്ഞു പിളള ഫോണ്‍ വെച്ചു
പിളളാര്‍ക്കു ഇന്ന് പ്രാക്ടിക്കല്‍ ക്ലാസ് ആണ് . ലാബില്‍ ഒരു ഐസക്ക് ന്യുട്ടന്‍റെ പടം വെച്ചിട്ടുണ്ട് ആ ന്യുട്ടന്‍റെ പടത്തിലേക്ക് തന്നെ നോക്കിയിരുന്നു . പിളളാര് അവിടെ എന്ത് ഒക്കയോ ചെയ്യുന്നുണ്ട് . അതില്‍ ഒന്നും ശ്രദ്ധിക്കാതെ ന്യുട്ടന്‍റെ കണ്ണുകളില്‍ നോക്കി എന്തോ തിരയുന്നുണ്ടായിരുന്നു അയാള്‍
തുടരും......
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ