Royal burglary 1

ഇട്ട് മുടാന്‍ സ്വന്ത് ഉണ്ടായിരുന്ന ഒരു രാജകുടുബത്തിലെ ഒരു ആഗം ആയിരുന്നു താനും എന്ന ചിന്തകള്‍ ഇന്ദ്രനെ മനോവിഷമത്തില്‍ ആഴ്ത്തി 
. ചിലപ്പോള്‍ ഈ രാജ്യം ഭരിക്കേണ്ടവന്‍ ആയേനെ . ചതിയുടെ കൈപ്പ് ഏറിയ അനുഭവങ്ങളില്‍ മനം മടുത്ത്  തന്‍റെ മുതുമുത്തശി തെരുവിലേക്ക് ഇറങ്ങിയത് ആണ് . ആ കൊട്ടാരങ്ങള്‍ എന്നെ ഇരിക്കുന്നു എന്നു പോലും ഇന്ദ്രനു അറിഞ്ഞു കൂടാ . മുത്തശി പറഞ്ഞ കഥകളിലെ ജനാലകളും വാതിലുകളും .അറകളും ,തുരങ്കങ്ങളും  തന്‍റെ ചിന്തയില്‍ ഒരു പാത വരച്ചിട്ടിട്ടുണ്ട് 

ജോലി കിട്ടി ഈ പട്ടണത്തില്‍ വന്നിട്ടും ഇവിടെ ഒന്നും ഇതുവരെ ചുറ്റി കണ്ടില്ല 
അതിനുളള സമയവും കിട്ടിയില്ല . സമയം കിട്ടുബോള്‍ നഗരം ചുറ്റികാണണം 

താന്‍ രാജാവിനെ പോല്‍ എഴുന്നുള്ളേണ്ട നഗരത്തില്‍ ഒരു ഓട്ടോറിക്ഷയില്‍ പോയി കൊണ്ട് ഇരിക്കുക ആണ്  .നഗരത്തിന്‍റെ തെരുവോരങ്ങളില്‍ രാത്രി കച്ചവടക്കാരേ കൊണ്ടു നിറഞ്ഞു 
ചെറിയ മഴ പെയ്യുന്നതു കൊണ്ട് ഓട്ടക്ക് ഉളളിലേക്ക് വെളളം കാറ്റി പതിക്കുന്നു ഉണ്ട് . റുമിന്‍റെ താഴേ ആയപ്പോള്‍ ഓട്ടോ നിര്‍ത്തി കൈയ്യില്‍ കരുതി വെച്ചിരുന്ന കുടയും എടുത്ത് മുകളിലത്തേ മുറി ലക്‌ഷ്യം ആക്കി നടന്നുകേറി 
കോണി പടികളില്‍ വെളളം കിടപ്പുണ്ട്.താക്കോല്‍ എടുത്ത് കതകു തുറന്ന് അകത്തു കേറാന്‍ തുടങ്ങിയപ്പോള്‍ തന്നെക്കാളും മുന്‍പ് ഒരു പൂച്ച അകത്തേക്ക് ചാടികയറാന്‍ ശ്രമിക്കുന്നു . അതിനെ തടയാതെ വാതിലുകള്‍ അതിനായി തുറന്നു കൊടുത്തു . ഓടി ഒളിച്ച പുച്ചയെ പിന്നെ കണ്ടില്ല . മഴ അന്തരീക്ഷത്തെ മുഴുവനായും കുളിര് അണിയിച്ചു ആ കുളിരി അകറ്റുവാന്‍ ഒരു കാപ്പി കുടിക്കാം എന്നു കരുതി അടക്കളയിലെ അലമാരിയുടെ പിന്നില്‍ ഒരു കരച്ചില്‍ കേള്‍ക്കുന്നു .ചെന്ന് നോക്കിയപ്പോള്‍ നേരത്തേ കണ്ട പൂച്ചയാണ് കൂടെ 3 കുഞ്ഞുങ്ങളും 
ഇതു കണ്ടപ്പോള്‍ കാപ്പി മാറ്റി ചായ ആക്കാം എന്ന് തീരുമാനിച്ചു .പാല്‍ ചുടാക്കിയപ്പോള്‍ ഒരു പിഞ്ഞാണം പാല്‍ എടുത്ത് പുച്ചക്കും കുഞ്ഞുങ്ങള്‍ക്കും കൊടുത്തു    

ചായ കുടികഴിഞ്ഞ് കുളിച്ച് താഴേയുളള കടയില്‍ പോയി ആഹാരം കഴിച്ചു തിരിച്ചു വരുന്നവഴി ഒരു പത്രം വാങ്ങി 
അന്തി പത്രം ആണ് ,മൊത്തവും ഇല്ലാ കഥകള്‍ ആണ് അതില്‍ അച്ച് അടിച്ചു വരുന്നത് . 
അതില്‍ ഒരു വാര്‍ത്ത ഇങ്ങനെ ആയിരുന്നു .കോടതി വിധി വന്നു നിലവറകള്‍ തുറന്നു പരിശോധിക്കണം എന്ന് . എന്ത് ആയിരിക്കും ആ നിലവറക്ക് ഉളളില്‍ ഉണ്ടാകുക എന്ന ചിന്തയാണ് പിന്നിട് തന്‍റെ മസ്തക്ഷത്തില്‍ നടന്നത് എത് സമയത്ത്  ഉറങ്ങി എന്നു പോലും അറിയില്ല ...

 
                           തുടരു.....

അഭിപ്രായങ്ങള്‍

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പഴയ കാഴ്ചകളുടെ ആവർത്തനം, പുതിയ കഥയുടെ നഷ്ടം

കുളംങ്കാവല്‍,

ഓണ സദ്യ