ഈസ്റ്റര്‍ ആശംസകള്‍
ശാന്തിയുടെയും സമാധാനത്തിന്‍റെയും
ഈസ്റ്റര്‍ ആശംസകള്‍
വെളുപ്പിനെ ഉളള കുര്‍ബാനയും കഴിഞ്ഞ് . പരിശുദ്ധമായ അന്‍ബത് നോബ് വീട്ടുന്ന ചടങ്ങിലേക്ക് കടക്കുക ആണ്
പളളിയില്‍ നിന്ന് ഇറങ്ങിയപ്പോള്‍ തന്നെ ഒരുത്തന്‍ ഒരു ഫുള്‍ ബോട്ടില്‍ സാധനം കൊണ്ടു വെച്ചു .
ടച്ചിങിനും മിച്ചറും അടുത്ത് ഉളള വീട്ടില്‍ നിന്ന് കരിക്കും കാന്താരിയും മോഷ്ടിച്ചു . നോബ് കഴിഞ്ഞില്ലേ ഇനി പാപം ഒക്കെ ചെയ്യാം
കളളു കുടി പലഭാഗത്ത് ആയിട്ടു നടക്കുന്നുണ്ട് , പല ഭാഗത്തു നിന്ന് വിളി വരുന്നുണ്ട് കിട്ടിയോ തികഞ്ഞോ മിച്ചം ഉണ്ടോ എന്ന് അറിയാന്‍ .
ആഘോഷങ്ങള്‍ എല്ലാം അവസാനിച്ചതിനു ശേഷം ഞങ്ങള്‍ എല്ലാം കുടി ഒരു പ്രദിക്ഷണം ആണ്, എല്ലാവര്‍ഷവും ഒരു പാട്ടേ ഉളളു കോഴികളുടെ ആന്തം ആയ ഏകാന്ത ചന്ദ്രിക പാടുകയാണ് നാട്ടിലെ കൊളളാവുന്ന പെണ്‍കുട്ടികള്‍ ഉളള വീടിനു മുന്‍പില്‍ അവര് കതക് തുറന്നു വരുന്നതിനു മുന്‍പ് നമ്മള്‍ ഓടും .
ആഘോഷങ്ങള്‍ എല്ലാം അവസാനിപ്പിച്ചു വീട്ടില്‍ എത്തുബോള്‍ ചുട് പാലപ്പത്തിന്‍റെയും താറാവ് കറിയുടെ മണം എന്ത് ഒക്കെ ആരാലും 50 ദിവസം നോബ് എടുത്തത് അല്ലേ പഴം കഞ്ഞിയില്‍ തുടങ്ങാം .
അപ്പം തിന്നിട്ടു മതി പഴംകഞ്ഞി എന്ന് അമ്മ അവസാനം അമ്മ വിജയിക്കും പാലപ്പം കഴിച്ചു തുടങ്ങും
നല്ല പൂ പോലെ ഉളള അപ്പത്തില്‍ തേങ്ങാ പാലില്‍ ഉണ്ടാക്കിയ താറാവ് പെരളന്‍ . മനസു വയറും നിറയുന്നത് ഒരു പോലെ ആണ് . ചില സമയത്ത് വിചാരിക്കും ,ആളുകള്‍ നോബ് നോക്കുന്നത് ഇതിനുവേണ്ടി മാത്രം ആണ് എന്ന്
അപ്പം കഴിച്ചു കഴിഞ്ഞാല്‍ പിന്നെ പഴംകഞ്ഞിയില്‍ ആയി പിടി ,തല്ലേ ദിവസം തന്നെ അമ്മ മീന്‍ കറി ഉണ്ടാക്കി വെയ്ക്കും , വീട്ടില്‍ എല്ലാവര്‍ക്കും പഴംകഞ്ഞി കഴിക്കാന്‍ ,പഴം കഞ്ഞിയില്‍ മോര് ഒഴിച്ച് ,മീന്‍ കറിയും , മീന്‍ വറുത്തതും കുട്ടി ഒരു പിടി ആണ് , അത് കഴിഞ്ഞ് ആ വെളളം ആങ് കുടിക്കണം . സ്വര്‍ഗം മാമ സ്വര്‍ഗം
പിന്നീട് വിശ്രമം ആണ്
അതിന്‍റെ ഇടക്ക് കിട്ടാവുന്ന അത്രയും കളള് കുടിക്കും . പിന്നെ വരാന്‍ പോകുന്നത് ഉച്ച ഊണ് ആണ് .
എന്ത് ആണ് എന്ന് അറിയില്ല ഓര്‍മ വെച്ചകാലം മുതല്‍ ആഘോഷം ഏതും ആയിക്കോട്ടേ വീട്ടില്‍ ഒറ്റ മെനു ആണ്. ചോറ്, പുളിശേരി, രാവിലത്തെ താറാവുകറിയുടെ ബാക്കി, ബീഫ് , മീന്‍ കറി , കാബേജ് തോരന്‍
മെനു എന്ത് ആയാലും വയറു പൊട്ടുന്നതു വരെ തിന്നുക .ഇന്നസന്‍റ് പറഞ്ഞതു പോലെ ഇതു മടുക്കുന്ന ഒരു പരുപാടി അല്ല .അങ്ങനെ തിന്നും കുടിച്ചു നടക്കും
ആഘോഷം എന്തു ആകട്ടെ
കൂട്ടനാട്ടില്‍ പാലപ്പവും താറാവും വിട്ട് ഒരു കളിയും ഇല്ല

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ