ശ്രീ ധന്യ കേറ്ററിങ്

 


പടം തുടങ്ങിയപ്പോള്‍ അത്ര സുഖിച്ചില്ല , ദൈവമേ ഈ മനുഷ്യന്‍ ആണോ അടുത്തത് മമ്മുട്ടിയെ വെച്ച് പടം എടുക്കാന്‍ പോകുന്നത് .

 ചേട്ടനു ഇതിനെ കുറിച്ച് വലിയ ധാരണ ഒന്നും ഇല്ലന്നു തോന്നുന്നു, ക്യാമറ ഏതു സമയവും ചരിഞ്ഞും മറിഞ്ഞും കളിക്കുന്നു .


പിന്നിട് ആണ് മനസില്‍ ആകുന്നത് കാഴ്ച്ചകാരന്‍ ആയ ഞാനും ഒരു മദ്യപാനി ആണ് എന്ന്

ഈ കഥയില്‍ എല്ലാവരും നായകന്‍മാരും നായികമാരും ആണ്
Friendship. Family . Relationship ഇവയെല്ലാം നല്ല രീതിയില്‍ കാണിക്കുന്ന ഒരു സിനിമ ആണ് ,

ഒരു ബിരിയാണി വെയ്ക്കുന്ന കഥയും അതിനെ ചുറ്റിപ്പറ്റിയുളള കളളുകുടിയും , കളളു കുടിയന്‍മാരുടെ കുടുംബത്തിന്‍റെ അവസ്ഥയും  ഒക്കെ കാണിക്കുന്നു . 

അളിയന്‍ വന്നത് നന്നായി എന്ന് കേട്ട നമ്മുക്ക് അളിയന്‍ വന്നത് അലബ് ആയി എന്ന് മാറ്റി പറയണം ഈ സിനിമ കണ്ടു കഴിയുബോള്‍

ചുരുളി ഒക്കെ ഈ രീതിയില്‍ തമാശകള്‍ പറഞ്ഞു കഥ പറഞ്ഞാല്‍ മതി ആയിരുന്നു എന്ന് ഇപ്പോള്‍ ചിന്തിക്കുന്നു

ജിയോ ബേബി വളര്‍ന്നു വരുന്ന ഒരു ljp ആണ്
ഇതിലും മനോഹരം ആയിരിക്കും കാതല്‍ എന്ന പ്രതിക്ഷയോട് കാത്തിരിക്കുന്നു 

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പഴയ കാഴ്ചകളുടെ ആവർത്തനം, പുതിയ കഥയുടെ നഷ്ടം

കുളംങ്കാവല്‍,

ഓണ സദ്യ